👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 സെപ്റ്റംബർ 2021

അസം കുടിയിറക്കൽ: ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് എസ്.ഡി. പി.ഐ പ്രതിഷേധ പ്രകടനം നടത്തി
(VISION NEWS 24 സെപ്റ്റംബർ 2021)


കൊടുവള്ളി : അസമിൽ  കുടിയിറക്കലിൽ പ്രതിഷേധിച്ചവരെ  കൊലപ്പെടുത്തിയ അസം  ബിജെപി സർക്കാരിന്റെ ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് കൊടുവള്ളി എസ്ഡിപിഐ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നഗരത്തിൽ പ്രതിഷേധ പ്രകടനം   നടത്തി.എൻ.ആർ.സിയും പൗരത്വ നിയമവും അസമിൽ നിന്ന് തുടങ്ങി രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന സംഘപരിവാർ,ഭരണകൂട ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനും, ശക്തമായ പ്രതിരോധം തീർക്കാനും   പൗരസമൂഹം മുന്നോട്ട് വരണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.ടി.പി.യുസുഫ് അധ്യക്ഷനായി. ആബിദ് പാലക്കുറ്റി സംസാരിച്ചു.നാസി ഭരണത്തിൽ നിന്ന് അസമിനെ രക്ഷിക്കുക എന്ന ബാനറിൽ നടന്ന പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. ടി.പി.യുസുഫ്,ആർ.സി.നൗഷർ,സിദ്ധീഖ് കരുവൻ പൊയിൽ,സുധീർ കല്ലുവീട്ടിൽ,നൗഷാദ് തനിമ,മുജീബ് പനക്കോട്,യു.കെ ഇഖ്ബാൽ,സി.പി.അബ്ദുൽമജീദ്,ഷംസീർ.വി.കെ,ഫാരൂഖ്.എം.വി. തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only