28/09/2021

ഒക്ടോബർ ഒന്ന് മുതൽ സാധാരണക്കാരെ ബാധിക്കുന്ന നാല്​​ പ്രധാന മാറ്റങ്ങൾ
(VISION NEWS 28/09/2021)
ഒക്ടോബർ ഒന്ന് മുതൽ ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സാധാരണക്കാരുടെ നിത്യജീവിതത്തെ സ്വാധീനിക്കുന്ന ചില മാറ്റങ്ങളാണ് വരുന്നത്. അവയെക്കുറിച്ച് അറിയാം.

പെന്‍ഷന്‍ നിയമങ്ങളിലെ മാറ്റം

ഡിജിറ്റല്‍ ലൈഫ്​ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട മാറ്റമാണ്​ ഇതില്‍ പ്രധാനം. 80 വയസിന്​ മുകളിലുള്ളവര്‍ക്ക്​ അവരുടെ ഡിജിറ്റല്‍ ലൈഫ്​ സര്‍ട്ടിഫിക്കറ്റുകള്‍ ഹെഡ്​ പോസ്​റ്റ്​ ഓഫിസുകളിലെ ജീവന്‍ പ്രമാണ്‍ സെന്‍ററില്‍ സമര്‍പ്പിക്കാം. നവംബര്‍ 30, 2021 വരെയാണ്​ പെന്‍ഷന്‍കാര്‍ ലൈഫ്​ സര്‍ട്ടിഫിക്കറ്റ്​ സമര്‍പ്പിക്കാനുള്ള സമയം. അതേസമയം ഈ പെന്‍ഷന്‍കാരുടെ ഐ.ഡികള്‍ സജീവമാണെന്ന്​ ഇന്ത്യന്‍ പോസ്​റ്റല്‍ ഓഫിസ്​ വകുപ്പ്​ ഉറപ്പാക്കണം.

ചെക്ക്​ബുക്​ നിയമങ്ങളും മാറും

ഒക്​ടോബര്‍ ഒന്നുമുതല്‍ ഓറിയന്‍റല്‍ ബാങ്ക്​ ഓഫ്​ ​കൊമേഴ്​സ്​, യുനൈറ്റഡ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ, അലഹബാദ്​ ബാങ്ക്​ എന്നിവയുടെ പഴയ ചെക്ക്​ബുക്കുകളും എം.ഐ.സി.ആര്‍ കോഡുകളും അസാധുവാകും. അവ ഇടപാടുകള്‍ക്കായി പരിഗണിക്കില്ല. 2020 ഏ​പ്രിലില്‍ ഓറിയന്‍റല്‍ ബാങ്ക്​ ഓഫ്​ കൊമേഴ്​സും യുനൈറ്റഡ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയും പഞ്ചാബ്​ നാഷനല്‍ ബാങ്കില്‍ ലയിച്ചിരുന്നു. അലഹബാദ്​ ബാങ്ക്​ 2020 ഏപ്രിലില്‍ ഇന്ത്യന്‍ ബാങ്കിലും ലയിച്ചു. ഒക്​ടോബര്‍ ഒന്നുമുതല്‍ ഇവ അസാധുവാകുന്നതിനാല്‍ ഐ.എഫ്​.​എസ്​.സി, എം.ഐ.സി.ആര്‍ കോഡുകള്‍ ഉള്‍പ്പെടുന്ന ചെക്ക്​ബുക്ക്​ കൈപ്പറ്റാന്‍ ഇന്ത്യന്‍ ബാങ്കും പി.എന്‍.ബിയും അറിയിച്ചിരുന്നു. അടുത്തുള്ള ബ്രാഞ്ചില്‍നിന്ന്​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ ചെക്ക്​ബുക്ക്​ ലഭ്യമാകും.

 
3. ഓ​ട്ടോ ഡെബിറ്റ്​ സംവിധാനത്തിലും മാറ്റം

റിസര്‍വ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയുടെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ ഒക്​ടോബര്‍ ഒന്നുമുതല്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍നിന്ന്​ പണം ഈടാക്കുമ്പോൾ അക്കൗണ്ട്​ ഉടമകള്‍ ഇതു സംബന്ധിച്ച്‌​ സ്​ഥിരീകരണം നല്‍കണം. പുതിയ മാറ്റത്തോടെ ആമസോണ്‍ പ്രൈം, നെറ്റ്​ഫ്ലിക്​സ്​ തുടങ്ങിയ സബ്​സ്​ക്രിപ്​ഷൻ ചാർജുകൾ അക്കൗണ്ട്​ ഉടമകളുടെ സമ്മതമില്ലാതെ ഈടാക്കാന്‍ കഴിയില്ല. എസ്​.എം.എസ്​ വഴിയോ ഇമെയില്‍ വഴിയോ നോട്ടീസ്​ നല്‍കണം. നേരത്തേ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ഉത്തരവ്​ നടപ്പാക്കണമെന്നായിരുന്നു റിസര്‍വ്​ ബാങ്കിന്റെ നിര്‍ദേശം. പിന്നീട്​ സെപ്​റ്റംബര്‍ 30 വരെ നീട്ടുകയായിരുന്നു.

നിക്ഷേപങ്ങള്‍ക്കും പുതിയ നിയമം

നിക്ഷേപ നിയമങ്ങളില്‍ ഒക്​ടോബര്‍ ഒന്നുമുതല്‍ സെക്യൂരിറ്റീസ്​ ആന്‍ഡ്​ എക്​​സ്​ചേഞ്ച്​ ബോര്‍ഡ്​ ഓഫ്​ ഇന്ത്യയുടെ (സെബി) ചില മാറ്റങ്ങള്‍ നിലവില്‍ വരും. അസറ്റ്​ മാനേജ്​ കമ്പനികളിലെ ജീവനക്കാര്‍ക്ക്​ അവരുടെ​ മ്യൂച്വല്‍ ഫണ്ട്​ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ്​ മാറ്റം. ഒക്​ടോബര്‍ ഒന്നുമുതല്‍ ജീവനക്കാരുടെ മൊത്തം ശമ്ബളത്തിന്റെ 10ശതമാനം അവരുടെ മ്യൂച്വല്‍ ഫണ്ട്​ യൂണിറ്റുകളില്‍ നിക്ഷേപിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only