04 സെപ്റ്റംബർ 2021

വിവാഹമോചിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു: പ്രതി ഒളിവില്‍
(VISION NEWS 04 സെപ്റ്റംബർ 2021)


വിവാഹമോചിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി ഒളിവില്‍. കോഴിക്കോട് പന്നിയങ്കര സ്വദേശി ഫഹദിനെയാണ് പൊലീസ് തിരയുന്നത്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ആംബുലന്‍സ് ഡ്രൈവറും കോവിഡ് വോളന്‍റിയറുമായ പന്നിയങ്കര സ്വദേശി ഫഹദിനെതിരെ പന്നിയങ്കര പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിവാഹമോചിതയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പ്രതി പെണ്‍കുട്ടിയില്‍ നിന്ന് പല തവണയായി പണം കൈക്കലാക്കിയതായും പരാതിയിലുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ 164 സ്റ്റേറ്റ്മെന്‍റും നല്‍കിയിട്ടുണ്ട്.

പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പ്രതിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. പരാതിക്കാരിയായ പെണ്‍കുട്ടിയുമായുള്ള ബന്ധം മറച്ചുവെച്ച്‌ പ്രതിയായ ഫഹദ് മറ്റൊരു വിവാഹം കഴിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only