02 സെപ്റ്റംബർ 2021

പ്രായപൂർത്തിയാകാത്ത 'ഭർത്താവിനെ' ലൈംഗികമായി പീഡിപ്പിച്ച യുവതിയ്ക്കെതിരെ കേസ്; നിയമപരമായി കുഴഞ്ഞ കേസെന്ന് വിദഗ്ധർ
(VISION NEWS 02 സെപ്റ്റംബർ 2021)
കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച 19 കാരി അറസ്റ്റിലായി. പൊള്ളാച്ചിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ യുവതി അയൽപക്കത്ത് താമസിക്കുന്ന 17 വയസുള്ള ആൺകുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഓഗസ്റ്റ് 26 ന് ഇരുവരും പഴനിയിൽ പോയി വിവാഹിതരായി. പിറ്റേന്ന് കോയമ്പത്തൂരിലേക്ക് മടങ്ങുന്നതിനിടെ സെമ്മേട് എന്ന സ്ഥലത്ത് ലോഡ്ജിൽ മുറിയെടുക്കുകയും യുവതി ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനത്തിന് ശേഷം ആൺകുട്ടിക്ക് അടിവയറ്റിൽ കഠിനമായുവേദന അനുഭവപ്പെട്ടു. തുടർന്ന് യുവതി കുട്ടിയേ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് കൊണ്ടുവന്നു.

തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാർ ഇടപെട്ടു. ഇരുവരെയും ബന്ധം വേർപെടുത്തിയ ശേഷം ആൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് പൊള്ളാച്ചി ഇൻസ്പെക്ടർ ആർ കോപ്പെരുന്ധേവി പറഞ്ഞു.

ഐപിസി സെക്ഷൻ 366 (തട്ടിക്കൊണ്ടുപോകൽ), പോക്സോ നിയമത്തിലെ 6 (5) എന്നിവ പ്രകാരം പെൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

എന്നാൽ കേസ് കുഴപ്പം പിടിച്ചതാണെന്ന് നിയമ വിദഗ്ധർ പറഞ്ഞു.കേസിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അവരുടെ പക്ഷം. “ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയാൽ മാത്രമേ ഐപിസി സെക്ഷൻ 366 ബാധകമാകൂ. അതുപോലെ പോക്‌സോ നിയമത്തിലെ 5 (l), 6 എന്നീ രണ്ട് വകുപ്പുകളും സ്ത്രീകൾക്കെതിരെ ബാധകമല്ലെന്നും മുതിർന്ന അഭിഭാഷകൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only