👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

27 സെപ്റ്റംബർ 2021

ബെംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ പുറത്ത്
(VISION NEWS 27 സെപ്റ്റംബർ 2021)
ബെംഗളുരുവില്‍ വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായി തൊഴിലാളികള്‍ കരാറുകാരനെ അറിയിച്ചിരുന്നു.

എന്നാല്‍ തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റാന്‍ കരാറുകാരന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തൊഴിലാളികള്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായത്. മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണതോടെ സമീപത്തെ കെട്ടിടങ്ങളിലും വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് എടുക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only