👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 സെപ്റ്റംബർ 2021

ഹാഥ്റസ് കൂട്ടബലാത്സംഗകൊലക്ക് ഒരു വർഷം
(VISION NEWS 29 സെപ്റ്റംബർ 2021)
ഹാഥ്റസിലെ ദളിത് പെൺകുട്ടിയുടെ കൂട്ടബലാത്സംഗകൊലക്ക് ഒരു വർഷം. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ സാധിക്കാതെ സേനയുടെ വലയത്തിലാണ് കുടുംബം ഇപ്പോഴും. സർക്കാർ നൽകിയ വാഗ്​ദാനങ്ങൾ പൂർണ്ണമായും പാലിച്ചില്ലെന്നും കുടുംബം പറയുന്നു.

2020 സെപ്റ്റംബർ 14നാണ് മേൽജാതിക്കാർ 19 കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സഗം ചെയ്ത നിലയിൽ വയലിൽ കണ്ടെത്തിയത്. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി സെപ്റ്റംബർ 29ന് മരിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം പുലർച്ചെ 3.30ന് കുടുംബത്തെ മാറ്റിനിർത്തി പൊലീസ് ദഹിപ്പിച്ചു. ഇതോടെ സംഭവം വലിയ വിവാദമാകുകയും രാജ്യവ്യാപക പ്രതിഷേധം അലയടിക്കുകയും ചെയ്തു.

ഒരു വർഷത്തിന് ഇപ്പുറവും വീർപ്പ് മുട്ടി കഴിയുകായാണ് കുടുംബം. പ്രദേശത്തും വീട്ടിലുമായി നിരവധി സി.സി.ടി.വി ക്യാമറകളുടെയും 35 അർദ്ധസൈകരുടെയും വലയത്തിലാണ് ഇവരുടെ ജീവിതം. ഇതോടെ ക്ഷേത്രത്തിലേക്കോ ചന്തയിലേക്കോ പോകാൻ പോലും സാധിക്കുന്നിലെന്നും കുടുംബം പറയുന്നു.

കുടുംബത്തിന് ജോലിയും പാർപ്പിടവും ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം നൽകുമെന്ന്​ ഒരു വർഷം മുമ്പ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ വാഗ്​ദാനം നൽകിയിരുന്നു.എന്നാൽ, പണം മാത്രമാണ് കുടുംബത്തിന് ലഭിച്ചത്. കുടുംബത്തോടുള്ള വാഗ്​ദാനം നിറവേറ്റിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന്​ യു.പി സർക്കാരിന് ആസാദ്​ സമാജ്​ പാർട്ടി നേതാവ്​ ചന്ദ്രശേഖർ ആസാദ് മുന്നറിപ്പ് നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only