02 സെപ്റ്റംബർ 2021

ആനയെ പോലും മുറിവേൽപ്പിക്കാനാകുന്ന ഈച്ച;ലോകത്തിലെ ഏറ്റവും ഭീകരനായ കൊലയാളി ?
(VISION NEWS 02 സെപ്റ്റംബർ 2021)
ആനയെ പോലും മുറിവേൽപ്പിക്കാനാകുന്ന ഈച്ചയെ കുറിച്ച് അറിയാമോ..? എന്നാൽ അങ്ങനൊന്നുണ്ട്, സെറ്റ്സി എന്ന ഈച്ച വർ​ഗത്തിൽപ്പെട്ടതാണ് ഈ ഈച്ച. നിസാരക്കാരനല്ല.. ലോകത്തിലെ ഏറ്റവും ഭീകരനായ കൊലയാളിയെന്നാണ് ഇവ അറിയപ്പെടുന്നത്.ഈച്ചയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സ്ലീപ് സിക്നസ് എന്ന അസുഖമാണ് ഉണ്ടാവുക. ഇത് നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ ഉറക്കത്തെ ബാധിക്കുന്ന ഒരു അസുഖമാണിത്. ഈ ഈച്ച ഒരാളെ കടിക്കുമ്പോള്‍ അതിലൂടെ ട്രിപനോസോമ എന്ന പരാന്നഭോജിയെ ശരീരത്തില്‍ പ്രവേശിപ്പിക്കുന്നു. ഇതാണ് അപകടം വരുത്തുന്നത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാം. ആയിരക്കണക്കിന് മനുഷ്യരാണ് ഇതിന്റെ കടിയേറ്റ് ലോകത്ത് മരിച്ചിട്ടുള്ളത്.

ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് സെറ്റ്സി താവളമുറപ്പിച്ചിട്ടുള്ളത്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലുമായി ആകെ 21 ഇനം സെറ്റ്സി ഈച്ചകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ടെറ്റ്സി എന്ന പേരിലും ഇതിനെ അറിയപ്പെടുന്നുണ്ട്.നമ്മുടെ നാട്ടിലെ കൊതുകുകളെ പോലെ തന്നെ സെറ്റ്സിയും ഒരാളെ കടിക്കുന്നത് രക്തം കുടിക്കുന്നതിന് വേണ്ടിയാണ്.

കടിയേറ്റാല്‍ ആദ്യ ഘട്ടത്തില്‍ പനി, തലവേദന, ചൊറിച്ചില്‍, സന്ധി വേദന എന്നിവയാണ് ഉണ്ടാവുന്നത്. ഈച്ചയുടെ കടി കഴിഞ്ഞ് ഒന്നോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ഇത് ആരംഭിക്കുന്നു. ഏതാനും ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഇതില്‍, രോഗിക്ക് ശരീരത്തില്‍ മരവിപ്പ്, ഉറങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നു. പതിനായിരക്കണക്കിന് പേരാണ് ഓരോ വര്‍ഷവും സെറ്റ്സിയുടെ കടിയേറ്റ് മരണപ്പെട്ടത്.

ആനയുടെ ചര്‍മ്മത്തില്‍ പൊലും ആഴത്തില്‍ മുറിവേല്‍പ്പിക്കാനാവും എന്നതാണ് ഈ ഈച്ചയുടെ പ്രത്യേകത. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ആണിനൊപ്പം ഇണചേരുന്നു എന്ന പ്രത്യേകതയും സെറ്റ്സി പെണ്‍ ഈച്ചയ്ക്കുണ്ട്. ഒന്ന് മുതല്‍ രണ്ടര വര്‍ഷം വരെയാണ് ഈ ജീവികളുടെ ആയുസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only