13 സെപ്റ്റംബർ 2021

മകൻ്റെ മുന്നിൽ വച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ
(VISION NEWS 13 സെപ്റ്റംബർ 2021)
പ്രായപൂർത്തിയാകാത്ത മകൻ്റ മുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിതാ കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരം രാജസ്ഥാൻ പോലീസിലെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അജ്മൽ ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. ഉദ്യോഗസ്ഥൻ തന്റെ ഭാര്യയുടെ മുന്നിൽവച്ച് മകനെ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
ജൂലൈ പത്തിനാണ് സംഭവം. യുവതിയുെട ജന്മദിനം ആഘോഷിക്കാൻ അജ്മീറിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തൽ കുളത്തിൽ വെച്ച് ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇത് അബദ്ധത്തിൽ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആവുകയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only