👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 സെപ്റ്റംബർ 2021

ഓമശ്ശേരിയിൽ ആദ്യ ഡോസ്‌ വാക്സിൻ പൂർത്തീകരിച്ചു.
(VISION NEWS 24 സെപ്റ്റംബർ 2021)


ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ 18 വയസ്സിനു മുകളിലുള്ള ആവശ്യപ്പെട്ട മുഴുവനാളുകൾക്കും ആദ്യ ഡോസ്‌ വാക്‌സിനേഷൻ നൽകി പഞ്ചായത്ത്‌ ഭരണസമിതി മാതൃകയായി.ഓമശ്ശേരി വാദി ഹുദ ക്യാമ്പസിലും കെടയത്തൂർ സ്കൂളിലും വെച്ച് നടന്ന‌ 26 ക്യാമ്പുകളിലൂടെയും ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച്‌ നൽകിയ വാക്സിനേഷനിലൂടെയുമാണ്‌ ആദ്യ ഡോസ്‌ വാക്സിൻ പൂർത്തീകരിച്ചത്‌.കിടപ്പു രോഗികൾക്ക്‌ വീട്ടിലെത്തിയും പട്ടിക വർഗ്ഗ കോളനിയിൽ പ്രത്യേകം ക്യാമ്പ്‌ ഒരുക്കിയുമാണ്‌ വാക്സിനേഷൻ നൽകിയത്‌.കോവിഡ്‌ ബാധിച്ച്‌ ഭേദമായവർക്ക്‌‌ 90 ദിവസത്തിനു ശേഷം ആദ്യ ഡോസ്‌ വാക്സിൻ എഫ്‌.എച്ച്‌.സിയിൽ വെച്ച്‌ നൽകും.

ഓമശ്ശേരി വാദി ഹുദയിൽ വെച്ച്‌ ഇന്നലെ നടന്ന മെഗാ ക്യാമ്പോടെയാണ്‌ ആദ്യ ഡോസ്‌ വാക്സിൻ ക്യാമ്പ്‌ അവസാനിച്ചത്‌.പ്രഖ്യാപന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.നജീബ്‌ കാന്തപുരം എം.എൽ.എ.ഉൽഘാടനം ചെയ്തു.കൃത്യമായ പ്രവർത്തനങ്ങളിലൂടെ കോവിഡ്‌ പ്രതിരോധ യജ്ഞത്തിന്‌ നേതൃത്വം നൽകുന്ന പഞ്ചായത്ത്‌ ഭരണസമിതിയെ അദ്ദേഹം പ്രശംസിച്ചു.കക്ഷി രാഷ്ട്രീയത്തിനതീതമായി നാമൊരുക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ വിജയത്തിലെത്തുമെന്ന് എം.എൽ.എ.പ്രത്യാശിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗം കെ.ആനന്ദ കൃഷ്ണൻ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.ടി.ഗണേശൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത്‌ മെമ്പർമാരായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,ഡി.ഉഷാദേവി എന്നിവർ നേതൃത്വം നൽകി.

ദൗത്യ പൂർത്തീകരണത്തിൽ പങ്കാളികളായ പഞ്ചായത്തംഗങ്ങൾ,മെഡിക്കൽ ഓഫീസർ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ,ഡോക്ടർമാരും നഴ്സുമാരുമുൾപ്പടെ ഇതര ആരോഗ്യ പ്രവർത്തകർ,ഓമശ്ശേരി വാദി ഹുദയുടേയും ശാന്തി ഹോസ്പിറ്റലിന്റേയും മാനേജിംഗ്‌ കമ്മിറ്റി,സേവനം സമർപ്പിച്ച ഓമശ്ശേരി പഞ്ചായത്തിലെ സ്വകാര്യ ഡോക്ടർമാർ,ആർ.ആർ.ടിമാർ,ആശാ വർക്കേഴ്സ്‌,സന്നദ്ധ സംഘടനകൾ തുടങ്ങിയ എല്ലാവരേയും പഞ്ചായത്ത്‌ ഭരണ സമിതി പ്രത്യേകം അഭിനന്ദിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only