👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

അക്ഷര ലോകത്തേക്ക് ആനയിച്ചവർക്കായി ഒരു ദിനം; അധ്യാപക ദിന ആശംസകള്‍
(VISION NEWS 05 സെപ്റ്റംബർ 2021)
അക്ഷരലോകത്തെക്ക് ആനയിച്ച് അറിവ് പകർന്നുതന്ന ഗുരുക്കന്‍ന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപകദിനം. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തില്‍ ഓര്‍ക്കാം, ബഹുമാനിക്കാം.
അറിവ് പകര്‍ന്ന് നല്‍കുന്നവരെല്ലാം നമുക്ക് അധ്യാപകരാണ്. മാതാവും പിതാവും കഴിഞ്ഞാല്‍ പിന്നെ അധ്യാപകനാണ് ബഹുമാനിക്കപ്പെടേണ്ടതെന്ന് നമ്മൾ പഠിച്ചിട്ടുണ്ട്.

നാം എത്രത്തോളം ഉന്നതരാകുന്നുവോ അത്രത്തോളമുണ്ട് നമ്മുടെ അധ്യാപകന്റെ പരിശ്രമം. പഴയ അധ്യാപകരെ ജീവിതത്തില്‍ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമ്പോള്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്ന് ആഗ്രഹിച്ച സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ ഓര്‍മ്മയില്‍ കൂടിയാണ് ഓരോ അധ്യാപകദിനവും കടന്നുപോകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only