👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 സെപ്റ്റംബർ 2021

പ്രേംനസീറിന്‍റെ ഡ്യൂപ് നസീര്‍ കോയ അന്തരിച്ചു
(VISION NEWS 05 സെപ്റ്റംബർ 2021)
പ്രേം​ന​സീ​റിന്റെ ഡ്യൂ​പ്പാ​യി ഒ​ട്ടേ​റെ സി​നി​മ​ക​ളി​ല്‍ സാ​ഹ​സി​ക വേ​ഷ​മി​ട്ട ആ​ല​പ്പു​ഴ ചാ​ത്ത​നാ​ട് വെ​ളി​മ്പറ​മ്പി​ല്‍ എ.​കോ​യ (ന​സീ​ര്‍ കോ​യ-85) വി​ട​വാ​ങ്ങി. കൊ​വി​ഡ്​ ബാ​ധി​ത​നാ​യിരുന്നു. കു​ഞ്ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത 'ഉ​മ്മ' ആണ്​ ആദ്യചിത്രം. പി​ന്നീ​ട്​ പ്രേം​ന​സീ​റിന്റെ 'പ​ഴ​ശ്ശി​രാ​ജ' ചി​ത്ര​ത്തി​ലാ​ണ്​​​ ഡ്യൂ​പ്പാ​യ​ത്. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ വി​യ​റ്റ്നാം കോ​ള​നി​യാ​ണ്​ അ​വ​സാ​ന​ചി​ത്രം.

നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റി​യ​വേ​ഷ​ങ്ങ​ളും ചെ​യ്​​തി​ട്ടു​ണ്ട്. ഭാ​ര്യ, തീ​ക്ക​ട​ല്‍, അ​നാ​ര്‍​ക്ക​ലി, ക​ട​ല്‍​പാ​ലം, ക​ര്‍​മ അ​ട​ക്കം മു​പ്പ​തി​ല​ധി​കം സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ടു. ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​സീ​റിന്‍റെ ഡ്യൂ​പ്പാ​യെ​ന്ന റെ​ക്കോ​ഡും സ്വ​ന്ത​മാ​ണ്. സി​നി​മ​യി​ലെ വേ​ഷ​ങ്ങ​ള്‍ അ​ഴി​ച്ചു​വെ​ച്ച്‌​ ജീ​വി​ത​പ്രാ​രാബ്​​ധം അ​ക​റ്റാ​ന്‍ ആ​ല​പ്പു​ഴ​യി​ല്‍ ജ്യൂ​സ്​ വി​ല്‍​പ​ന​ക്കാ​ര​​നാ​യി. മൂ​ന്നു​വ​ര്‍​ഷ​മാ​യി വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ന​സീ​മ. മ​ക്ക​ള്‍: ന​വാ​സ്, ന​ദീ​റ, സി​യാ​ദ്, നി​ഷ, നി​യാ​സ്. മ​രു​മ​ക്ക​ള്‍: കു​ല്‍​സും ബീ​വി, ന​ജീ​ബ്, താ​ഹി​റ, ഷാ​മോ​ന്‍, അ​ന്‍​സി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only