11 സെപ്റ്റംബർ 2021

സ്വത്ത്​ തർക്കം; മലപ്പുറത്ത് യുവാവിനെ കുത്തിക്കൊന്നു
(VISION NEWS 11 സെപ്റ്റംബർ 2021)
മലപ്പുറം വണ്ടൂരിൽ സ്വത്ത്​ വീതം വെക്കുന്നതിനെ ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. വിജേഷ് എന്ന യുവാവാണ് മരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു വിജേഷ്. ഇന്ന് വൈകിട്ടാണ് സംഭവം. വിജേഷിൻ്റെ അമ്മാവൻ്റെ മകനും പ്രതിയുമായ ഓമാനി മനോജ് രക്ഷപ്പെട്ടു.

പഴയ വാണിയമ്പലത്തുള്ള മനോജിൻ്റെ അച്ഛൻ്റെ തറവാട് സ്ഥലം വീതം വെക്കാൻ ഇന്ന് രാവിലെ ചർച്ച നടന്നിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഒത്തുതീർപ്പിലെത്തുകയും ചെയ്തു. പിന്നീട് വൈകീട്ട്​ വീണ്ടും ഇതേക്കുറിച്ച് വാക്കേറ്റം ഉണ്ടാവുകയും മനോജ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിൻ്റെ വയറ്റിൽ കുത്തുകയുമായിരുന്നു. ഉടൻ തന്നെ വിജേഷിനെ സമീപത്തുള്ള ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only