👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 സെപ്റ്റംബർ 2021

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ; ഉപവാസ സമരത്തിനൊരുങ്ങി സർക്കാർ ഡോക്ടർമാർ
(VISION NEWS 16 സെപ്റ്റംബർ 2021)തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. അടുത്ത മാസം രണ്ടാം തിയതി സെക്രട്ടേറിയറ്റ് നടയിൽ ഉപവാസ സമരം നടത്താൻ കെ ജി എം ഒ എ തീരുമാനിച്ചു. എന്നാൽ രോ​ഗീ പരിചരണത്തെ സമരം ബാധിക്കില്ല. തുടർന്ന് നിസഹകരണ സമരവും തുടങ്ങുകയാണ്. 

ഓൺലൈൻ ഉൾപ്പെടെ എല്ലാവിധ മീറ്റിംഗുകളും, ട്രെയിനിംഗുകളും ബഹിഷ്കരിക്കുകയും ഇ സഞ്ജീവിനിയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യും. ഒക്ടോബർ മൂന്നിന് നടക്കുന്ന കെ ജി എം ഒ എ സംസ്ഥാന സമിതി  തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കും.
ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചെന്നാണ് പ്രധാന ആക്ഷേപം . എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്സണൽ പേ നിർത്തലാക്കി, റേഷ്യോ പ്രമോഷൻ റദ്ദാക്കി, കരിയർ അഡ്വാൻസ്മെൻ്റ് സ്കിം ഉത്തരവായിട്ടില്ല, റിസ്ക് അലവൻസ് ഇല്ല ഇങ്ങനെ നിരവധി പോരായ്മകളാണ് ശമ്പള പരിഷ്കരണത്തിൽ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only