05 സെപ്റ്റംബർ 2021

തിരുവനന്തപുരത്ത് വ്യാജലൈസൻസുള്ള തോക്ക് പിടികൂടിയ കേസ്; അന്വേഷണം കാശ്മീരിലേക്ക്
(VISION NEWS 05 സെപ്റ്റംബർ 2021)
തിരുവനന്തപുരത്ത് വ്യാജ ലൈസൻസുള്ള തോക്കുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം കാശ്മീരിലേക്ക്. തോക്ക് കൈവശം വച്ചിരുന്ന കാശ്മീരി സ്വദേശികളുമായി കേരളാ പൊലീസ് തെളിവെടുപ്പ് നടത്തും. ഈ മാസം 13-നാണ് കരമന പൊലീസ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ അഞ്ച് ജീവനക്കാരെ വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളുമായി ആയിരുന്നു ആറ് മാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചത്. കരമന പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു.

വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്,ഐഎസ്ആര്‍ഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരില്‍ നിന്നുള്ള അഞ്ചുപേര്‍ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് സമീപിച്ചത്. തീവ്രവാദ പശ്ചാത്തലം ഇവര്‍ക്ക് ഉണ്ടോയെന്ന് അറിയാനാണ് കാശ്മീരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only