👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 സെപ്റ്റംബർ 2021

പൊലീസ് ആസ്ഥാനത്തെ ക്ലർക്ക് ഇനി സിവിൽ സർവീസിൽ
(VISION NEWS 24 സെപ്റ്റംബർ 2021)
പൊലീസ് ആസ്ഥാനത്തെ ക്ലർക്ക് പി.എം.മിന്നു ഇനി സിവിൽ സർവീസിൽ. പരീക്ഷയിൽ 150–ാം റാങ്കാണ് പൊലീസ് ആസ്ഥാനത്തെ ക്ലർക്കായ കാര്യവട്ടം തുണ്ടത്തിൽ ജെഡിഎസ് വില്ലയിൽ മിന്നുവിനു ലഭിച്ചത്. അച്ഛൻ പോൾ രാജ് പൊലീസിലായിരുന്നു. അച്ഛന്റെ മരണത്തെത്തുടർന്ന് 2013ലാണ് മിന്നു പൊലീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കുന്നത്.

കാര്യവട്ടം കോളജിൽനിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദവും വുമൺസ് കോളജിൽ നിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നേടി. 2015ൽ സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുള്ള ശ്രമം ആരംഭിച്ചു. 2017ൽ അഭിമുഖ പരീക്ഷയിൽ പങ്കെടുത്തെങ്കിലും 13 മാർക്കിനു പരാജയപ്പെട്ടു. തുടർന്ന് ഈ വർഷം നടത്തിയ പരിശ്രമത്തിലാണു മികച്ച വിജയം നേടിയത്. തലസ്ഥാനത്തെ സ്വകാര്യ ഐഎഎസ് കോച്ചിങ് സ്ഥാപനത്തിലായിരുന്നു പരിശീലനം. ഭർത്താവ് ഡി.ജെ.ജോഷി ഐഎസ്ആർഒയിൽ ഉദ്യോഗസ്ഥനാണ്. രണ്ടാം ക്ലാസ് വിദ്യാർഥി ജെർമിയാ ജോൺ കോശി മകനാണ്. അമ്മ: മിനി പ്രഭ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only