👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

അധ്യാപക ദിനത്തിൽ കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിലെ "ഗുരുവന്ദനം "പരിപാടി ശ്രദ്ധേയമായി.
(VISION NEWS 05 സെപ്റ്റംബർ 2021)


ഓമശ്ശേരി: അധ്യാപക ദിനം കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.ഗുരുവന്ദനം പരിപാടിയിൽ മുതിർന്ന അധ്യാപകനും ഇതേ സ്കൂളിലെ പ്രധാനാധ്യാപകനുമായിരുന്ന എസ്.എം.സി.ചെയർമാൻ എ.കുഞ്ഞാലി മാസ്റ്ററെ പൊന്നാടയണിയിച്ച്ആദരിച്ചു.തുടർന്ന് ഓൺലൈനായി നടന്ന പരിപാടിയിൽ പി.ടി.എ.പ്രസിഡണ്ട് ,എ.അബ്ദുല്ലത്തീഫ് അധ്യക്ഷം വഹിച്ചു. ഐ.പി.നവാസ്, സദാനന്ദൻ, ജസീല, അധ്യാപകരായ, ഇ.അഷ്റഫ്, സക്കീർ ഹുസൈൻ, ബുഷ്റ, റഫീ അ, ജസീല, റഹന, റംസീന, ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ്.പി.പ്രഭ സ്വാഗതവും ഇ.കെ.ഷൗക്കത്തലി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ  കുട്ടി ടീച്ചർ, ആശംസാ കാർഡ് അയക്കൽ, രക്ഷിതാക്കളുടെ എൻ്റെ അധ്യാപകൻ എന്ന പരിപാടിയും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only