11 സെപ്റ്റംബർ 2021

നിപയിൽ കൂടുതല്‍ ഫലങ്ങള്‍ ഇന്നറിയാം; ഉറവിടം കണ്ടെത്താൻ ശ്രമം
(VISION NEWS 11 സെപ്റ്റംബർ 2021)
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍പേരുടെ സാംപിള്‍ പരിശോധന ഫലങ്ങള്‍ ഇന്ന് വരും. ഇതുവരെ വന്ന 88 എണ്ണവും നെഗറ്റീവായിരുന്നു. അതേസമയം നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പഴംതീനി വവ്വാലുകളെ പിടിക്കാന്‍ മുക്കം തെയ്യത്തുംകടവ് പ്രദേശത്ത് വല സ്ഥാപിച്ചു.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് വവ്വാലുകളുടെ സ്രവമെടുക്കാന്‍ എത്തിയിരിക്കുന്നത്. നേരത്തെയെടുത്ത ആടിന്റെ സ്രവവും വവ്വാലുകളുടെ കാഷ്ഠവും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റ ഫലം അടുത്തദിവസം വരുമെന്നാണ് പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only