10 സെപ്റ്റംബർ 2021

മണ്ണാർക്കാട് ഹോട്ടലിൽ തീപിടുത്തം; രണ്ട് മരണം
(VISION NEWS 10 സെപ്റ്റംബർ 2021)




മണ്ണാർക്കാട് ഹോട്ടലിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത് എന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ 3.15ഓടെയായിരുന്നു അപകടം. നാലുനില കെട്ടിടത്തിനാണ് തീപിടിച്ചത്. താഴെയുള്ള ഹോട്ടലിൽ നിന്ന് മുകളിലേക്ക് തീപടരുകയായിരുന്നു. നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിനാണ് തീപിടിച്ചത്. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only