02 സെപ്റ്റംബർ 2021

ഹോം ലോൺ ക്ലോസ് ചെയ്യുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !
(VISION NEWS 02 സെപ്റ്റംബർ 2021)
ഹോം ലോൺ മുഴുവനും അടച്ചു തീർത്ത് ബാങ്കിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എങ്കിലും സന്തോഷത്തിനിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു...

1. എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുക

ലോണെടുക്കുന്ന സമയത്ത് ബാങ്കിൽ സമർപ്പിച്ച രേഖകളുടെ ലിസ്റ്റ് നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ അത് ബാങ്കിൽ നിന്നും കൈപ്പറ്റിയ രേഖളുമായി ഒത്തുനോക്കുക.എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. രേഖകൾക്ക് ഏതെങ്കിലും തരത്തിൽ നാശമോശമോ, രേഖകളിൽ പേജുകൾ കുറവോ ഉണ്ടെങ്കിൽ പരിഹരിക്കുവാൻ ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്നും ഓർക്കുക. സ്വയം പരിശോധിച്ചു ബോദ്ധ്യപ്പെടാതെ Acknowledgement ഒപ്പിട്ടു നൽകരുത്.

2. NOC സർട്ടിഫിക്കറ്റ് കയ്യോടെ വാങ്ങുക

വളരെ പ്രധാനപ്പെട്ട രേഖയായ NOC അല്ലെങ്കിൽ No DUES സർട്ടിഫിക്കറ്റ് കയ്യോടെ വാങ്ങുവാൻ മറക്കരുത്. ടി സർട്ടിഫിക്കറ്റിൽ നിങ്ങളെടുത്ത ലോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടോയെന്നു പരിശോധിക്കണം.

3. CIBIL

വളരെ പ്രധാനമായ കാര്യം നിങ്ങൾ കുടിശ്ശിക ഇല്ലാതെ ലോൺ അടച്ചു തീർത്തുവെന്ന വിവരം ക്രെഡിറ്റ്‌ റേറ്റിങ് ഏജൻസിയെ അറിയിച്ചോയെന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് വേറൊരു ലോൺ ലഭിക്കാൻ ബുദ്ധിട്ടേണ്ടി വരും .(സാധാരണ 30 ദിവസം എടുക്കാറുണ്ട്)

4. GENERAL LIEN

 സ്വത്തു വകകളുടെ മുകളിൽ ഏതെങ്കിലും തരത്തിലുള്ള GENERAL LIEN ബാങ്കിന് ഉണ്ടെങ്കിൽ അത് അതൊഴിവാക്കി എടുക്കേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only