👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 സെപ്റ്റംബർ 2021

നവംബര്‍ മുതല്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം!!
(VISION NEWS 01 സെപ്റ്റംബർ 2021)
സംസ്ഥാനത്ത് സ്മാർട്ട് റേഷൻ കാർഡ് നവംബർ ഒന്നു മുതൽ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. പോസ്റ്റ് കാർഡിന്റെ വലിപ്പത്തിലുള്ള കാർഡുകൾക്ക് 25 രൂപ നൽകണം. ആവശ്യമുള്ളവർക്ക് സ്മാർട്ട് കാർഡ് നൽകും. തുടർന്ന് മുൻഗണന വിഭാഗത്തിലുള്ളവർക്ക് സർക്കാർ ചെലവിൽ തന്നെ കാർഡ് സ്മാർട്ടാക്കി നൽകും. സാധാരണ കാർഡ് നടപടികളിലൂടെ തന്നെ റേഷൻ കാർഡ് സ്മാർട്ടാക്കി മാറ്റിയെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴിയോ അപേക്ഷിക്കാം. ക്യൂ ആർ കോഡ്, ബാർ കോഡ് എന്നിവയുള്ള കാർഡിൽ ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ മുൻവശത്ത് രേഖപ്പെടുത്തും. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, എൽപിജി കണക്ഷൻ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കൊണ്ടുവന്ന ഇ- റേഷൻ കാർഡ് പരിഷ്‌കരിച്ചാണ് സ്മാർട്ട് കാർഡ് ആക്കിയത്.

ഇ- കാർഡിന് ആധാർ കാർഡാണ് മാതൃകയാക്കിയത്. റേഷൻ കാർഡിന് അപേക്ഷിച്ചവർക്ക് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാൻ കഴിയുന്നതാണ് അതിന്റെ നേട്ടം. ഓൺലൈൻ അപേക്ഷയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ അംഗീകാരം നൽകുന്നതോടെ, പിഡിഎഫ് രൂപത്തിലുള്ള റേഷൻ കാർഡ് പ്രിന്റെടുക്കാം. സ്മാർട്ട് കാർഡ് താലൂക്ക് സപ്ലൈ ഓഫീസുകളിൽ എത്തി കൈപ്പറ്റാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only