👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

16 സെപ്റ്റംബർ 2021

ബഹിരാകാശത്ത് പുതുചരിത്രം!
(VISION NEWS 16 സെപ്റ്റംബർ 2021)
ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് സ്പെയ്സ് എക്സ് പേടകം വിക്ഷേപിച്ചു. വിനോദ സഞ്ചാരികൾ മാത്രമുള്ള പേടകമാണ് ബഹിരാകാശത്തേക്ക് അയച്ചത്. ഇതോടെ ബഹിരാകാശ ടൂറിസത്തിന് തുടക്കമായി. നാസയുടെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. പേടകത്തിൽ ബഹിരാകാശ വിദ​ഗ്ധരല്ലാത്ത നാല് പേർ മാത്രമാണുള്ളത്.

മൂന്നു ദിവസം ഇവര്‍ ഭൂമിയെ വലംവെയ്ക്കും. മൂന്നു ദിവസത്തെ യാത്രയ്ക്ക് ശേഷം പേടകം ശനിയാഴ്ച അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇറങ്ങും. ബഹിരാകാശ ടൂറിസം ലക്ഷ്യം വെച്ചുള്ള യാത്രയ്ക്കായി 200 മില്യണ്‍ ഡോളര്‍ ആണ് ചെലവിട്ടത്.

ഷിഫ്റ്റ് ഫോർ പേയ്മെന്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജാറെദ് ഐസക്മാനാണു യാത്രക്കാരിലെ പ്രധാനി. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും അടങ്ങിയ യാത്രാസംഘത്തിലെ ഏറ്റവും ശ്രദ്ധേയയായ യാത്രിക, ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച് ഹോസ്പിറ്റലിൽ ഫിസിഷ്യൻ അസിസ്റ്റന്റായ ഹെയ്‌ലി (29) അർസിനോയാണ്. 

കുട്ടിയായിരിക്കെ ബോൺ കാൻസർ ബാധിതയായ ഹെയ്‌ലി നീണ്ട ചികിത്സയ്ക്കു ശേഷം രോഗത്തിൽനിന്നു മുക്തി നേടുകയും കുട്ടികളുടെ ആശുപത്രിയിൽതന്നെ ജോലി ചെയ്യുകയുമാണ്. സിയാൻ പ്രോക്റ്ററാണ് (51) ദൗത്യസംഘത്തിലെ രണ്ടാമത്തെ വനിത. അരിസോണയിലെ സൗത്ത് മൗണ്ടെയ്ൻ കമ്യൂണിറ്റി കോളജിൽ ജിയോസയൻസ് പ്രഫസറാണ് സിയാൻ. ക്രിസ് സെംബ്രോസ്കി (42) എന്ന മുൻ യുഎസ് വ്യോമസേനാ ഓഫിസറാണ് യാത്രയിലെ നാലാമത്തെ സഞ്ചാരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only