13 സെപ്റ്റംബർ 2021

മുന്‍ കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു.
(VISION NEWS 13 സെപ്റ്റംബർ 2021)

4pp9

മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു. 80 വയസ്സായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നാം യുപിഎ സർക്കാരിൽ അംഗമായിരുന്ന ഫെർണാണ്ടസ് ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായിരുന്നു. രാജീവ് ഗാന്ധിയുടെ പാർലമെൻ്ററി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. യോ​ഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only