👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 സെപ്റ്റംബർ 2021

വൈക്കത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
(VISION NEWS 26 സെപ്റ്റംബർ 2021)വൈക്കത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. ചെമ്പ് കൊച്ചങ്ങാടിയില്‍ വീടിനു സമീപത്തെ മരത്തില്‍ യുവാവിനേയും യുവതിയേയും കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്പ് കൊച്ചങ്ങാടി ഒറ്റാഞ്ഞിലിത്തറ അമര്‍ ജിത്ത് (23), കൊച്ചങ്ങാടി വടക്കേ ബ്ലായില്‍ കൃഷ്ണപ്രിയ (21) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമര്‍ ജിത്ത്.
കൃഷ്ണപ്രിയ എറണാകുളത്ത് എയര്‍ ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു. ഇവരുടെ പ്രണയത്തിന് ബന്ധുക്കള്‍ എതിരുനിന്നതാണ് ഇവരുടെ മരണത്തിലേയക്കു നയിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only