👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

19 സെപ്റ്റംബർ 2021

മധ്യപ്രദേശിൽ നിന്ന് പെൺകുട്ടികളെ കൊണ്ട് വന്ന് പെൺവാണിഭത്തിന് ഉപയോഗിക്കുന്ന സംഘത്തെ കാലടിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
(VISION NEWS 19 സെപ്റ്റംബർ 2021)
എറണാകുളം : മധ്യപ്രദേശിൽ നിന്ന് പെൺകുട്ടികളെ കൊണ്ട് വന്ന് പെൺവാണിഭത്തിന് ഉപയോഗിക്കുന്ന സംഘത്തെ കാലടിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. മറ്റൂർ ഗ്രാൻഡ് റെസിഡൻസി കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘമാണ് അറസ്റ്റിലായത്. ഇടപാടുകാരനും നടത്തിപ്പുകാരനും കൂടാതെ മധ്യപ്രദേശ് സ്വദേശിനിയായ 22 വയസുകാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.


ഇടപാടുകാരനായ കൊല്ലം സ്വദേശി ജഗൻ (24), നടത്തിപ്പുകാരായ കോട്ടയ്ക്കൽ സ്വദേശി എബിൻ (33), വേങ്ങൂർ സ്വദേശി നോയൽ (21), പയ്യന്നൂർ സ്വദേശി ധനേഷ് (29), രായമംഗലം സ്വദേശി സുധീഷ് (21) എന്നിവരാണ് അറസ്റ്റിലായത്.

കാലടിയിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് റെസിഡൻസിയിൽ ഇരുപത്തി രണ്ടുകാരിയായ പെൺകുട്ടിയെ ഉപയോഗിച്ച് പെൺവാണിഭം നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അർദ്ധ നഗ്ന്ന ചിത്രങ്ങൾ ആവിശ്യക്കാർക്ക് വാട്സാപ്പിൽ അയച്ച് കൊടുത്താണ് കച്ചവടം ഉറപ്പിക്കുന്നത്. പെൺകുട്ടിയെ ആവിശ്യമുള്ളവരുടെ കയ്യിൽ നിന്നും ഒരു ദിവസത്തേക്ക് 12000 രൂപയാണ് സംഘം ഈടാക്കിയിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only