👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി അറിയിപ്പ്
(VISION NEWS 05 സെപ്റ്റംബർ 2021)5.09.21 - 8.30 PM
- ഇന്ന് നിപാ വൈറസ് കാരണം മരണപ്പെട്ട ചാത്തമംഗലം പഞ്ചായത്ത്‌ പാഴൂർ സ്വദേശി മുഹമ്മദ്‌ ഹാഷിം 13 വയസ്സ്.
ഓഗസ്റ്റ് 31 രാവിലെ 11.16 നു ശാന്തി ഹോസ്പിറ്റലിൽ വന്നിരുന്നു.
മുക്കം EMS ഹോസ്പിറ്റലിൽ കാണിച്ചിട്ടാണ് ശാന്തിയിലേക്ക് വരുന്നത്...

 എമർജൻസി  ഡിപ്പാർട്മെന്റിൽ എത്തിയ പ്രസ്തുത രോഗിയെ  കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഡോക്ടർ, നഴസ്മാർ എന്നിവർ പരിചരിച്ചത്.
ഈ സമയത്തൊക്കെ പ്രസ്തുത രോഗി അവശ നിലയിലായിരുന്നു.
മാസ്ക് ധരിച്ചതിനാൽ സ്രവങ്ങളും  മറ്റും പുറത്തേക്കുവരുന്ന അവസ്ഥയില്ലായിരുന്നു.

ഒരു മണിക്കൂറിനകം തന്നെ രോഗിയെ  മൊബൈൽ ഐസിയു വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമുണ്ടായി. പൂർണ്ണ സുരക്ഷ സംവിധാനം പാലിച്ചതിനാൽ ഇത് വരെ ഈ സ്ഥാപനത്തിലെ ആർക്കും യാതൊരു പ്രയാസവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും,രോഗിയുമായി ബന്ധപ്പെട്ട ജീവനക്കാർ ക്വാറന്റയിനിലു മാണെന്നും,
ഒരു വിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിക്കുന്നു.

*ഈ വിഷയവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിൽ നിന്നും മാറി നമുക്ക് ജാഗ്രതയോടെ മുന്നേറാം...*

-ടീം ശാന്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only