👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

21 സെപ്റ്റംബർ 2021

കോവിഡ് വാക്സിൻ രംഗത്ത് വേറിട്ട ബോധവൽക്കരണവും പ്രോത്സാഹനവുമായി വാട്സ്ആപ്പ് കൂട്ടായ്മ
(VISION NEWS 21 സെപ്റ്റംബർ 2021)


കിഴക്കോത്ത് പഞ്ചായത്ത്‌ ആവിലോറ പാറമ്മൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാടിന്റെ നന്മക്ക് എന്ന വാട്സ്ആപ്പ് കൂട്ടായ്മ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവൽക്കരണവും പ്രോത്സാഹനവുമായി വേറിട്ടൊരു പ്രവർത്തന ശൈലി കാഴ്ച വെച്ചു. വാക്സിൻ സ്വീകരിച്ച ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്ത 6 പേർക്ക് സമ്മാനം വിതരണം ചെയ്താണ് ഈ പുതുമായർന്ന കാൽവെപ്പ്. വാർഡ് മെമ്പർ കെ കെ മജീദ്‌ അധ്യക്ഷത വഹിച്ച പരിപാടി കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ ഉദ്ഘാടനം ചെയ്തു. സെക്ടറൽ മജിസ്‌ട്രേറ്റ് ജാഫർ ആശംസ നേർന്നു. അഡ്മിൻ പി യഹ്‌ക്കൂബ് സ്വാഗതം പറഞ്ഞു.സി പി അബ്ദുള്ള ഹാജി, ടി ഡി പി മുഹമ്മദ്‌ അഡ്മിന്മാരായ എം കെ നാസി, കെ കെ ജാഫർ, പി പി ജാഫർ, സി പി മൂസ,പി സിദ്ധീഖ്  തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only