12 സെപ്റ്റംബർ 2021

വീടിനകത്തെ ക്ലോസറ്റിൽ അതിഥി! മുൾമുനയിൽ നിർത്തിയത് അഞ്ച് മണിക്കൂർ
(VISION NEWS 12 സെപ്റ്റംബർ 2021)
കണ്ണൂരിൽ വീട്ടുകാരെ വട്ടംകറക്കി ഒരു അതിഥി. വീട്ടിനകത്തെ ശുചിമുറിയിലെ ക്ലോസറ്റിൽ തമ്പടിച്ച പെരുമ്പാമ്പ് മുൾമുനയിൽ നിർത്തിയത് അഞ്ച് മണിക്കൂറാണ്. സംഭവം അറിഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലായി. തുടർന്ന് വീട്ടുകാർ വനംവകുപ്പ് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. റെസ്ക്യൂ ടീം അംഗമായ ഷിജി അഞ്ച് മണിക്കൂറോളം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് പാമ്പിനെ പിടികൂടിയത്.

ക്ലോസറ്റിൽ നിന്ന് ഡ്രെയ്ൻ പൈപ്പിനുള്ളിലേക്ക് ഇറങ്ങിയ പാമ്പിനെ, മാൻ ഹോൾ തുറന്ന് അതിലൂടെ ഹോസ് പൈപ്പ് ഉപയോഗിച്ച് വെള്ളമടിച്ച് തിരിച്ച് ക്ലോസറ്റിലേക്ക് എത്തിച്ച് അവിടെനിന്നാണ് പുറത്തെടുത്തത്. പിടികൂടിയ പാമ്പിനെ പിന്നീട് കണ്ണവം വനംമേഖലയിലേക്ക് തുറന്നുവിടുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only