👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


22 സെപ്റ്റംബർ 2021

അടിമാലിയില്‍ ശൈശവ വിവാഹം; വരനും പൂജാരിയുമടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു
(VISION NEWS 22 സെപ്റ്റംബർ 2021)പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ വിവരം ലഭിക്കുകയും തുടര്‍ന്ന്, ദേവികുളം, രാജാക്കാട് പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിക്കുയുമായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും വിവാഹം കഴിഞ്ഞിരുന്നു.

ഇടുക്കി ബൈസണ്‍വാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി. സംഭവത്തില്‍ വരനും ബന്ധുക്കളും അടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

ഈ മാസം ഒന്‍പതിനാണ് വിവാഹം നടന്നത്. ദേവികുളം സ്വദേശിയായ പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമാണ് പ്രായമുള്ളത്. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ വിവരം ലഭിക്കുകയും തുടര്‍ന്ന്, ദേവികുളം, രാജാക്കാട് പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിക്കുയുമായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും വിവാഹം കഴിഞ്ഞിരുന്നു. ശൈശവ വിവാഹ നിരോധന പ്രകാരം കേസ് എടുക്കുമെന്ന് മനസിലായതോടെ വരനും സംഘവും ഒളിവില്‍ പോവുകയായിരുന്നു. ബൈസണ്‍വാലി സ്വദേശിയായ വരന്‍, മാതാപിതാക്കള്‍, ക്ഷേത്രത്തിലെ പൂജാരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only