👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

27 സെപ്റ്റംബർ 2021

കൊടുവള്ളി സിറാജ് മേൽപാല൦ തുരങ്കപാത, ചില വ്യാപാരി നേതാക്കളുടെ സ്വാർത്ഥ താല്പര്യം തിരിച്ചറിയുക; എൻ വൈ എൽ
(VISION NEWS 27 സെപ്റ്റംബർ 2021)


കൊടുവള്ളി: കൊടുവള്ളിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിലേക്ക് മാറാൻ പോകുന്ന സിറാജ് മേൽപാല൦ തുരങ്കപാത വികസനം ചില വ്യാപാരി നേതാക്കൾ വിവിധ സംഘടനകളെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് തങ്ങളുടെ സ്വാർത്ഥ താൽപര്യത്തിനുവേണ്ടി എതിർക്കുന്നത് ജനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. അനുദിനം വർദ്ധിച്ചുവരുന്ന തിരക്കും ബ്ലോക്കും കണക്കിലെടുത്ത് എത്രയും പെട്ടെന്ന് പദ്ധതിയുടെ നിർമ്മാണം തുടങ്ങണമെന്നും. എല്ലാവിധ എതിർപ്പുകളും മാറ്റിനിർത്തി മുഴുവൻ സാമൂഹിക,മത രാഷ്ട്രീയ, സാസ്കാരിക സംഘടനകളും നാടിൻറെ നന്മയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കണമെന്നും എൻ വെെ എൽ ആവശ്യപ്പെട്ടു
മുനിസിപ്പൽ പ്രസിഡണ്ട് റഷീദ് തട്ടങ്ങൽ
അധ്യക്ഷതവഹിച്ചു

മണ്ഡലം പ്രസിഡണ്ട് റിയാസ് വാവാട് ഉദ്ഘാടനം ചെയ്തു.
മുജീബ് പട്ടിണിക്കര , കെ കെ ഇബ്നു, സിദ്ദീഖ് കാരാട്ട്പോയിൽ, യു കെ സലിം, ഇ സി അലി ഹ൦ദാൻ , ഷാഫി പെരിക്കണ്ടി, കുഞ്ഞാലി വാവാട്, ജാബിർ, സുബൈർ മുക്കിലങ്ങാടി, ആ ർ സി റഷീദ്, മുനീർ വട്ടപ്പാറ, മുബഷിർ എ പി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only