01 സെപ്റ്റംബർ 2021

സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച സീരിയൽ ഇല്ല, എൻട്രികൾക്ക് നിലവാരമില്ലെന്ന് ജൂറി
(VISION NEWS 01 സെപ്റ്റംബർ 2021)

2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. നിരവധി വിഭാഗങ്ങൾക്ക് ഇത്തവണ പുരസ്‌കാരമില്ല. യോഗ്യതയുള്ള എൻട്രികൾ ഇല്ലാതിരുന്നതിനാൽ അവാർഡ് നൽകേണ്ടന്നതായിരുന്നു ജൂറിയുടെ തീരുമാനം. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതായും ജൂറി വിമർശിച്ചു. ജൂറിക്ക് മുമ്പിലെത്തിയ ഭൂരിഭാഗം എൻട്രികളും അവാർഡിന് പരിഗണിക്കാൻ പോലും നിലവാരമില്ലായിരുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതിനാൽ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്‌കാരങ്ങളില്ല.

പ്രത്യേക ജൂറി പരാമർശം ഉൾപ്പെടെ 49 പേരാണ് അവാർഡിന് അർഹരായത്. കഥാവിഭാഗത്തിൽ 21 കാറ്റഗറികളിലായി ഇരുപത് പേരും കഥേതര വിഭാഗത്തിൽ 18 കാറ്റഗറികളിലായി 28 പേരും പുരസ്‌കാരം നേടി. രചനാവിഭാഗത്തിൽ മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം മാത്രമാണ് നൽകിയത്.

ചക്കപ്പഴം സീരിയലിലെ പ്രകടനത്തിന് അശ്വതി ശ്രീകാന്ത് മികച്ച നടിയായി. രണ്ടാമത്തെ നടിയായി ശാലു കുര്യനെ (കഥയറിയാതെ) തിരഞ്ഞെടുത്തു. ഇതേ സീരിയലിലെ അഭിനയത്തിന് ശിവജി ഗുരുവായൂർ മികച്ച നടനുള്ള പുരസ്‌കാരത്തിനും അർഹനായി. നടൻ റാഫിയാണ് (ചക്കപ്പഴം-സുമേഷ്) മികച്ച രണ്ടാമത്തെ നടൻ. ഒരിതളിലെ അഭിനയത്തിന് ഗൗരി മീനാക്ഷി മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only