15 സെപ്റ്റംബർ 2021

കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
(VISION NEWS 15 സെപ്റ്റംബർ 2021)
കൊല്ലവർഷം 11 97-ലെ കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. കന്നിമാസം ഒന്നായ മറ്റന്നാൾ. മുതൽ 21 വരെ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും.21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. ദിവസേന 15,000 ഭക്തർക്ക് വീതം ആണ് പ്രവേശനാനുമതി. കൊവിഡ്- 19 ൻ്റെ രണ്ട് പ്രതിരോധ വാക്സിൻ എടുത്തവർക്കോ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കാ ഓൺലൈൻ വഴി ബുക്ക് ചെയ്ത് ശബരിമല ദർശനത്തിനായി എത്തിച്ചേരാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only