👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 സെപ്റ്റംബർ 2021

കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
(VISION NEWS 30 സെപ്റ്റംബർ 2021)

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പൊട്ടികൈ ഭാഗത്ത് അബ്ദുൾ മജീദിൻ്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന രണ്ട് കാട്ടുപന്നികളെയും അടിവാരം ഭാഗത്ത് കെ.സി മുഹമ്മദ് എന്ന കൃഷിക്കാരൻ്റെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഒരു കാട്ടുപന്നിയെയും വനംവകുപ്പിൻ്റെ എം പാനൽ ലിസ്റ്റിൽപ്പെട്ട മൈക്കാവു് കുന്നുംപുറത്ത് തങ്കച്ചൻ ഇന്ന് പുലർച്ചെ രണ്ടു മണിക്കും നാലു മണിക്കുമായി വെടിവെച്ച് കൊന്നു. 
      
മൂന്ന് കാട്ടുപന്നിയുടെയും ജഡം വനം വകുപ്പ് കണലാട് സെക്ഷൻ ജീവനക്കാർ ഏറ്റുവാങ്ങി.നടപടിക്രമങ്ങൾ പൂർത്തിയാക്കി മറവുചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only