👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

21 സെപ്റ്റംബർ 2021

നടി മിയയുടെ പിതാവ് അന്തരിച്ചു
(VISION NEWS 21 സെപ്റ്റംബർ 2021)
മലയാള സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. പ്രവിത്താനം തുരുത്തിപ്പള‌ളില്‍ കുടുംബാംഗമാണ്. രോഗബാധിതനായി ഒരാഴ്‌ചയോളമായി ചികിത്സയിലായിരുന്നു.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് നടക്കും. മിനിയാണ് ജോർജ് ജോസഫിന്റെ ഭാര്യ. ഇരുവർക്കും ജിമി എന്ന മകളുകൂടിയുണ്ട്. ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ് എന്നിവരാണ് മരുമക്കൾ. മിയയുടെ ഒന്നാം വിവാഹ വാര്‍ഷികത്തിനും മകന്റെ മാമോദിസ ചടങ്ങിനുമുള്‍പ്പടെ ജോര്‍ജ് ജോസഫ് സജീവമായി പങ്കെടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only