03 സെപ്റ്റംബർ 2021

ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയെങ്കിലും വാരിയംകുന്നന്‍ സിനിമ പുറത്തിറക്കും; പ്രഖ്യാപനവുമായി നിര്‍മാതാക്കള്‍
(VISION NEWS 03 സെപ്റ്റംബർ 2021)
മാപ്പിള ലഹളയുടെ നായകന്‍ വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയില്‍നിന്നു സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയെങ്കിലും ചിത്രവുമായി മുന്നോട്ടുപോവുമെന്ന് നിര്‍മാതാക്കളായ കോംപസ് മുവീസ്. സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കുമെന്നും അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും കോംപസ് മുവീസ് അറിയിച്ചു.

വാരിയംകുന്നന്‍ എന്ന സിനിമ ഏറ്റവും മികച്ച കലാമികവോടെ ആഗോള സിനിമാ ലോകത്ത് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് കോംപസ് മുവീസ് പ്രസ്താവനയില്‍ പറയുന്നു. വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അത് അര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only