👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 സെപ്റ്റംബർ 2021

വർഷങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമായി; അമ്പലക്കണ്ടിയിൽ റേഷൻ കട പ്രവർത്തനമാരംഭിച്ചു.
(VISION NEWS 16 സെപ്റ്റംബർ 2021)


ഓമശ്ശേരി:വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അമ്പലക്കണ്ടിയിൽ പുതിയ റേഷൻ കടക്ക്‌ തുടക്കമായി.ഒമ്പത്‌ വർഷം മുമ്പ്‌ അനുവദിച്ച്‌ കിട്ടിയ റേഷൻ കട നിയമക്കുരുക്കും മറ്റുമായി പ്രവർത്തനമാരംഭിക്കാനാവാതെ നീണ്ടു പോവുകയായിരുന്നു.വാർഡ്‌ മെമ്പറും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി ഉൽപ്പം കണ്ടി സൈനബക്ക്‌ റേഷൻ സാധനങ്ങൾ നൽകി റേഷൻ കടയുടെ ഉൽഘാടനം നിർവ്വഹിച്ചു.

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ കെ.എം.കോമളവല്ലി,ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ,മുൻ മെമ്പർ കെ.ടി.മുഹമ്മദ്‌,അബു മൗലവി അമ്പലക്കണ്ടി,അഡ്വ:എ.ടി.സൽമാൻ,നെച്ചൂളി മുഹമ്മദ്‌ ഹാജി,ആർ.എം.അനീസ്‌,എ.കെ.അബൂബക്കർ ഹാജി,ലൈസൻസി ഒ.കെ.സുരേഷ്‌,മുക്കം നഗരസഭ കൗൺസിലർ കൃഷ്ണൻ വടക്കയിൽ,എ.എം.അബൂബക്കർ പൂളപ്പൊയിൽ,കുഞ്ഞി മുഹമ്മദ്‌ കാതിയോട്‌,നജ്മുദ്ദീൻ പൂളപ്പൊയിൽ എന്നിവർ സംബന്ധിച്ചു.

2012 ൽ അന്നത്തെ വാർഡ്‌ മെമ്പർ കെ.ടി.മുഹമ്മദിന്റെ നേതൃത്വത്തിൽ എം.എൽ.എയായിരുന്ന വി.എം.ഉമർ മാസ്റ്റർക്ക്‌ നൽകിയ നിവേദനത്തെ തുടർന്നാണ്‌ ഭക്ഷ്യ സിവിൽ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രിയായിരുന്ന അനൂപ്‌ ജേക്കബ്‌ അമ്പലക്കണ്ടിയിൽ പുതിയ റേഷൻ കട അനുവദിച്ചത്‌.അത്‌ പ്രാവർത്തികമാക്കാനുള്ള നിരന്തര പരിശ്രമത്തിലായിരുന്നു നാട്ടുകാർ.റേഷൻ കടക്ക്‌ തുടക്കമായതോടെ കക്ഷി-രാഷ്ട്രീയ ഭേദമന്യേ പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ്‌ പൂവണിഞ്ഞത്‌.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only