11 സെപ്റ്റംബർ 2021

നിപയിൽ ആശ്വാസം; വന്ന ഫലങ്ങളെല്ലാം നെഗറ്റീവെന്ന് മന്ത്രി വീണാ ജോര്‍ജ്
(VISION NEWS 11 സെപ്റ്റംബർ 2021)




സംസ്ഥാനത്ത് നിപ ഭീതി അകലുകയാണെന്നും ആശ്വാസകരമായ റിസൾട്ടാണ് ലഭിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റിവ് ആണ്. സമ്പര്‍ക്കപ്പട്ടികയില്‍ പുതിയ കേസുകളിന്നും ആരോഗ്യമന്ത്രി പറഞ്ഞു.

94 പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായത്. ഇവരില്‍ പരിശോധനയ്ക്ക് അയച്ചതില്‍ വന്ന ഫലങ്ങളെല്ലാം നെഗറ്റിവ് ആണ്. സമ്പര്‍ക്കപ്പട്ടികയില്‍ പുതുതായി ആര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലാത്തത് ആശ്വാസകരമായ സാഹചര്യമാണ്. എങ്കിലും ഹൈ റിസ്‌ക് കേസുകളില്‍ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കയില്ല.

ആശങ്ക അകലുന്ന സാഹചര്യമാണെങ്കിലും ജാഗ്രത തുടരും. ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only