28/09/2021

അസഹനീയമായ കഴുത്ത് വേദന; അറിയാം പരിഹാര മാർഗ്ഗങ്ങൾ!
(VISION NEWS 28/09/2021)
മാറുന്ന ജീവിത രീതികളും തൊഴിൽ രീതികളും കാരണം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് പുതിയ തലമുറയെ അലട്ടുന്നത്. അതിൽ ഏറ്റവും വലിയ ആരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കഴുത്ത് വേദന. പണ്ടൊക്കെ ഇത്തരം വേദനകള്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായാണ് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് കഴുത്ത് വേദന അല്ലെങ്കില്‍ തോള്‍ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍, കൈകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കിയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കംപ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്. വിവിധ തൊഴില്‍ രീതികളും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഒക്കെ കഴുത്ത് വേദന ഉണ്ടാകാന്‍ കാരണമാകുന്നു. എന്നാല്‍, കഴുത്ത് വേദന ഒരു പരിധി വരെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്.

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നടക്കുക. കൂടാതെ ഇരുന്നുകൊണ്ട് തന്നെ കഴുത്തിന് ലഘുവ്യായാമങ്ങള്‍ നല്‍കാം. കിടന്നുകൊണ്ട് ടിവി, കംപ്യൂട്ടര്‍, ഫോണ്‍ തുടങ്ങിവയ ഉപയോഗിക്കാതിരിക്കുക. കിടന്നുകൊണ്ടുള്ള വായനാശീലവും ഒഴിവാക്കണം. മൊബൈലില്‍ ദീര്‍ഘനേരം സംസാരിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ തല ഒരു പ്രത്യേക വശത്തേയ്ക്ക് ചെരിച്ച്‌ പിടിക്കാതെ തല നിവര്‍ത്തി പിടിക്കാന്‍ ശ്രദ്ധിക്കുക.

ഇരിക്കുമ്പോള്‍ വളഞ്ഞിരിക്കാതെ നട്ടെല്ല് നിവര്‍ത്തി ഇരിക്കാന്‍ ശീലിക്കുക. വളഞ്ഞ് ഇരിക്കാന്‍ സാധ്യതയുള്ള കസേരയിലാണ് നിങ്ങള്‍ ഇരിക്കുന്നത് എങ്കില്‍ പുറം ഭാഗത്ത് സപ്പോര്‍ട്ട് നല്‍കാന്‍ കുഷ്യന്‍ ഉപയോഗിക്കാവുന്നതാണ്. ഉറങ്ങാന്‍ നേരം വലിയ തലയണയ്ക്ക് പകരം ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കാം. കഴുത്ത് വേദനയുള്ളവര്‍ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് പോലെ തന്നെ കിടക്കുമ്ബോള്‍ താഴ്ന്ന പോകുന്ന കിടക്കകളും ഒഴിവാക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only