07 സെപ്റ്റംബർ 2021

'ഹോമിന് ശേഷം ഇന്ദ്രന്‍സ്, അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ'; ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ്
(VISION NEWS 07 സെപ്റ്റംബർ 2021)

ഇന്ദ്രൻസിന്റെ ഹോം ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. അതുപോലെ തന്നെയായിരുന്നു സംവിധായകൻ മിഥുൻ മാനുവലിന്റെ അഞ്ചാം പാതിരയും ഇരുവരും ഒന്നിക്കുന്ന ചിത്രം മികച്ചതായിരിക്കും എന്നതിൽ തർക്കമില്ല. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. ഹോമിന് ശേഷം ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രന്‍സാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് ആരംഭിച്ചു.

'ഫ്രെഡെ ഫിലിം ഹൗസിന്റെ ബാനറില്‍ തുടങ്ങുന്ന സിനിമയുടെ അവസാനഘട്ട ഒരുക്കങ്ങള്‍' എന്ന കുറിപ്പോടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് നേരത്തെ പങ്കുവെച്ചിരുന്നു. പുതിയ ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only