👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

03 സെപ്റ്റംബർ 2021

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ മിഥുന്‍ രമേശിനും നൈല ഉഷയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ
(VISION NEWS 03 സെപ്റ്റംബർ 2021)

മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കു യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

അതിനു പിന്നാലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇപ്പോഴിതാ മലയാള സിനിമാതാരങ്ങളായ നൈല ഉഷയും അവതാരകന്‍ കൂടിയായ മിഥുന്‍ രമേശിനും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച കാര്യം അറിയിച്ചത്.

യു.എ.ഇയില്‍ സ്ഥിരതാമസക്കാരാണ് നൈലയും മിഥുനും. നടി നൈല ഉഷ യു.എ.ഇയിലെ എ.ആര്‍.എന്‍ കമ്ബനിക്ക് കീഴിലെ എ.ആര്‍.എന്‍ ഹിറ്റ് 96.7 എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. ഈ അത്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു
യു.എ.ഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എനില്‍ പതിനേഴ് വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ് മിഥുന്‍ രമേശ്. സുന്ദരമായ ഈ രാജ്യത്ത് പതിനേഴു വര്‍ഷമായി താനുണ്ടെന്നും ഗോള്‍ഡന്‍ വിസ ലഭിച്ച ഫോട്ടോ പങ്കുവെച്ച്‌ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only