👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 സെപ്റ്റംബർ 2021

ഐ എൻ എൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി ഐക്യ ദാർഢ്യ സദസ്സും പ്രകടനവും സംഘടിപ്പിച്ചു
(VISION NEWS 26 സെപ്റ്റംബർ 2021)
കൊടുവള്ളി-കർഷക -തൊഴിലാളി ദ്രോഹ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക, രാജ്യത്തിന്റെ ആസ്തി വില്പന ഉപേക്ഷിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക, തൊഴിൽ കോഡ് ഉപേക്ഷിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചു നാളെ( സെപ്റ്റംബർ 27- തിങ്കൾ )നടക്കുന്ന
ഭാരത ബന്ദിന് ഐ എൻ എൽ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി കൊടുവള്ളിയിൽ ഐക്യദാർഢ്യ സദസ്സും പ്രകടനവും സംഘടിപ്പിച്ചു.സദസ്സ് സംസ്ഥാന സെക്രട്ടറി ഓ പി ഐ. കോയ ഉദ്ഘാടനം ചെയ്തു. സി പി. അബ്ദുള്ള കോയ തങ്ങൾ ആദ്യക്ഷത വഹിച്ചു. നാസർ കോയതങ്ങൾ, എം എസ് മുഹമ്മദ്‌ മാസ്റ്റർ,ഓ പി. റഷീദ്, വഹാബ് മണ്ണിൽ കടവ്, എൻ സി. അസീസ്. എം പി. മൊയ്‌തീൻ എന്നിവർ പ്രസംഗിച്ചു. ഓ പി. സലീം, എ പി. സിദ്ദിഖ്, ഓ പി. റസാഖ്, സിദ്ദിഖ് കാരാട്ട് പോയിൽ, റഷീദ് തട്ടാങ്ങൽ, കെ കെ. ഇബ്നു. ബഷീർ പാലക്കുറ്റി, അഷ്റഫ് റിയാദ്.എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only