14 സെപ്റ്റംബർ 2021

അങ്കണവാടി ജീവനക്കാർ വീടുകൾ കയറി തൂക്കം പരിശോധിക്കാനുള്ള ഉത്തരവ് പിൻവലിക്കണം. എസ്.ടി.യു
(VISION NEWS 14 സെപ്റ്റംബർ 2021)

കൊടുവള്ളി: നാഷണൽ ന്യൂ ടീഷൻ മിഷൻ പോഷണ അഭിയാന്റെ ഭാഗമായി 18 വയസ്സിന് താഴെയുള്ള കുട്ടികളെയും , ഗർഭിണികളേയും, മുലയൂട്ടുന്ന അമ്മമാരേയും വീടുകളിൽ കയറി തൂക്കവും ഉയരവും എടുക്കണമെന്ന ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ഓർഗനൈസേഷൻ(എസ്.ടി.യു) കൊടുവള്ളി മണ്ഡലം കമ്മിറ്റി സർക്കാറിനോടാവിശ്യപ്പെട്ടു. സെപ്തംബർ ഒന്നു മുതൽ ഒരു മാസക്കാലം നടത്തേണ്ട പോഷക വാരാ ചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ അങ്കണവാടി ജീവനക്കാർ നടത്തേണ്ടതുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹജര്യത്തിൽ വീടുകൾ കയറിയുള്ള ഈ പ്രവർത്തനം അങ്കണവാടി ജീവനക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. എസ്.ടി.യു മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് കൂടത്തായി ഉദ്ഘാടനം ചെയ്തു. ഫാത്തിമ ടീച്ചർ കിഴക്കോത്ത് അധ്യക്ഷത വഹിച്ചു , പി.സി. റംല ടീച്ചർ സ്വാഗതം പറഞ്ഞു. ബുഷ്റടിച്ചർ പൂളോട്ടുമ്മൽ മുഖ്യ പ്രഭാക്ഷണം നടത്തി. സാജിത ടീച്ചർ കൊടുവള്ളി, ഹഫ്സ ടീച്ചർ നരിക്കുനി, ബുഷ്റ ടീച്ചർ ഓമശ്ശേരി, സുബൈദ ടീച്ചർ കട്ടിപ്പാറ, സാബിറ ടീച്ചർ മടവൂർ , സീനത്ത് ടീച്ചർ താമരശ്ശേരി, ലീല ടീച്ചർ, വി. ആ സ്യടീച്ചർ, സുധ വി.പി. സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only