👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 സെപ്റ്റംബർ 2021

കൊവിഡ് പ്രതിരോധത്തിന് വിദഗ്ധോപദേശം തേടാൻ സർക്കാർ ;ഉന്നതതല യോഗം ഇന്ന്
(VISION NEWS 01 സെപ്റ്റംബർ 2021)
കൂടുതല്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് നടക്കും. രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍ അടക്കം വിവിധ മേഖലകളിലുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും. യോഗത്തിലുയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത അവലോകനയോഗത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും കൊവിഡ് രോഗബാധ നിയന്ത്രണ വിധേയമായിട്ടും സംസ്ഥാനത്തെ രോഗവ്യാപനത്തിന് കുറവുണ്ടായിട്ടില്ല. ഓണക്കാലത്തെ ഇളവുകള്‍ കൂടി വന്നതോടെ രോഗ തീവ്രത ദിനംപ്രതി ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാജ്യത്തെ തന്നെ പ്രമുഖരുടെ അഭിപ്രായങ്ങള്‍ തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത വിദഗ്ധരുടെ യോഗം വൈകീട്ട് നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രധാനപ്പെട്ട വൈറോളജിസ്റ്റുകള്‍, സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only