👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 സെപ്റ്റംബർ 2021

ഇന്ന് ലോക വിനോദ സഞ്ചാര ദിനം
(VISION NEWS 27 സെപ്റ്റംബർ 2021)
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയാണ് ടൂറിസം. കൊവിഡില്‍ ലോകം വിറങ്ങലിച്ചപ്പോള്‍ ലോകത്തുട നീളം വിനോദ സഞ്ചാര മേഖലകളും സ്തംഭിച്ചു. ഇപ്പോളിതാ ലോകം കൊവിഡില്‍ നിന്ന് മുക്തി നേടി വരുമ്പോള്‍ പതിയെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു വരുന്ന ഈ വേളയില്‍ മറ്റൊരു ലോക സഞ്ചാര ദിനവും കൂടി.

യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ – സാംസകാരിക – രാഷ്ട്രീയ – സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്. വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു.

ഇതിന്റെ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ 1925-ല്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടര്‍ന്ന് 1947-ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ല്‍ ഇതില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്. സ്‌പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതല്‍ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു. 2012-ലെ ദിനാചരണത്തിനു ആതിഥേയത്വം വഹിച്ചതു സ്‌പെയിനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only