14 സെപ്റ്റംബർ 2021

നിരന്തരമായ ചോദ്യങ്ങള്‍; ഒടുവിൽ വിവാഹത്തെക്കുറിച്ചു പ്രതികരണവുമായി നടി അനുശ്രീ
(VISION NEWS 14 സെപ്റ്റംബർ 2021)




മലയാളി പ്രക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് സാധിച്ചു. ഒരു സ്വകാര്യ ചാനല്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെ സിനിമാ ലോകത്തേക്ക് എത്തപ്പെട്ട നടിയാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ ഫഹാദിൻ്റെ നായികയായിട്ടായിരുന്നു അനുശ്രീയുടെ അരങ്ങേറ്റം. ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഈ യുവ നടിയെത്തേടി നിരവധി അവസരങ്ങള്‍ എത്തി.

സമൂഹ മാധ്യമത്തില്‍ ഏറെ സജീവമായി ഇടപെടാറുള്ള അനുശ്രീ തന്‍റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്ക് വയ്ക്കാറുണ്ട്. എന്നാൽ എത്രയോ നാളുകളായി ആ​രാ​ധ​ക​ര്‍ അന്വേ​ഷിക്കു​ന്ന ഒന്നാണ് അനുശ്രീയുടെ വിവാഹം. ഇതിന് പലപ്പോഴും താരം പറഞ്ഞിട്ടുള്ളത് തനിക്ക് വിവാഹം ഉണ്ടാകുമെന്നും എ​ന്നാ​ല്‍ ഉ​ട​നെ ഉണ്ടാ​​കി​ല്ലെ​ന്നു​മായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ചോദ്യത്തിന് അനുശ്രീ നല്കിയ മ​റു​പ​ടി​ സമൂഹ മാധ്യമങ്ങളില്‍ ശ്ര​ദ്ധ ​നേ​ടുകയുണ്ടായി. വി​വാ​ഹ​ത്തെ പ​റ്റി താന്‍ ചി​ന്തി​ച്ചിട്ടില്ല, പക്ഷേ അതുകൊണ്ട് വി​വാ​ഹം ക​ഴി​ക്കി​ല്ല എ​ന്നൊരു ഉദ്ദേശമൊന്നും തനിക്കില്ലന്നും അനുശ്രീ വിശദീകരിക്കുന്നു.

കു​റ​ച്ച്‌ നാ​ള്‍ കൂ​ടി ഇ​ങ്ങ​നെ ന​ട​ക്ക​ണ​മെ​ന്നാ​ണ് താന്‍ ആ​ഗ്ര​ഹിക്കുന്നത്. അ​നു​ശ്രീ പ​റയുന്നു. ​വി​വാ​ഹം ഒ​രു വലിയ ഉത്തരവാദിത്വമാണ്. ജീ​വി​ത​ത്തെ അത്ര ഈ​സി ആയി കാ​ണു​ന്ന ഒ​രാ​ള​ല്ല താ​നെ​ന്നും അനുശ്രീ കൂ​ട്ടി​ച്ചേ​ര്‍​ത്തു.‘ക​ല്യാ​ണം കഴിക്കാണേൽ അത് ഒ​രു പ്ര​ണ​യ വി​വാ​ഹ​മാ​യി​രി​ക്ക​ണ​മെ​ന്ന് എ​നി​ക്കാ​ഗ്ര​ഹ​മു​ണ്ട്. അ​റേ​ഞ്ച്ഡ് മ്യാ​രേ​ജ് ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ട് വ​രാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. ന​മ്മ​ളെ ന​ല്ല​ത് പോ​ലെ നോ​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം. ന​മ്മു​ടെ പ്രൊ​ഫ​ഷ​ന്‍ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം. ന​മ്മ​ളെ റെ​സ്പെ​ക്‌​ട് ചെ​യ്യു​ന്ന ഒ​രാ​ളാ​യി​രി​ക്ക​ണമെന്നും അ​നു​ശ്രീ പ​റ​യു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only