02 സെപ്റ്റംബർ 2021

സൗന്ദര്യ സംരക്ഷണത്തിന് മത്തങ്ങ...!! ചില കിടിലൻ ഫേസ് പാക്കുകൾ
(VISION NEWS 02 സെപ്റ്റംബർ 2021)
പ്രകൃതിദത്തമായ രീതിയിൽ സൗന്ദര്യം സംരക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പഴങ്ങൾ പച്ചക്കറികൾ എന്നിവയെല്ലാം ഉപയോ​ഗിച്ച് തയ്യാറാക്കുന്ന സൗന്ദര്യക്കൂട്ടുകളാണ് കെമിക്കലുകൾ ചേർന്ന സൗന്ദര്യവർധക വസ്തുക്കളേക്കാൾ നമുക്ക് പ്രിയം. അത്തരത്തിലൊന്നാണ് മത്തങ്ങ. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ മത്തങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ചർമ്മത്തിലെ വാർധക്യ ലക്ഷണങ്ങൾ തടയാനും കൊളാജൻ ഉത്പാദനം ഉത്തേജിപ്പിക്കാനും മത്തങ്ങ ഗുണകരമാണ്.

മുഖ ചർമ്മം തിളങ്ങാൻ മത്തങ്ങ ഉപയോഗിക്കാം എന്ന് പറഞ്ഞാലോ? ഇതാ സൗന്ദര്യ സംരക്ഷണത്തിനായി കിടിലൻ മത്തങ്ങാ ഫേസ്പാക്ക് തയ്യാറാക്കാം

മത്തങ്ങയുടെ തൊലി കളഞ്ഞു പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ മുഖത്തെ കരുവാളിപ്പും കുരുക്കളും എല്ലാം അകറ്റി തിളക്കം ലഭിക്കും. മത്തങ്ങാ പേസ്റ്റിലേക്ക് ഒരു കാല്‍ ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത്, അല്‍പം തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവ ചേർക്കാം. എല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അൽപനേരം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയിൽ ഒരു തവണയെങ്കിലും ചെയ്‌താൽ നിങ്ങളുടെ മുഖത്തിനും ലഭിക്കും തിളക്കം.

മുഖത്തെ പാടുകൾ അകറ്റാൻ ഒരു ടേബിള്‍ സ്പൂണ്‍ മത്തങ്ങയും പാലും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടാം

വരണ്ട ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ രണ്ടു ടേബിള്‍ സ്പൂണ്‍ മത്തങ്ങ നീര്, കാല്‍ ടീ സ്പൂണ്‍ പാല്‍, അര ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് വരണ്ട ചർമത്തിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only