👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 സെപ്റ്റംബർ 2021

ഷെയിന്‍ നിഗത്തിന്റെ സിനിമയില്‍ ഗായകനായി മോഹന്‍ലാലെത്തുന്നു
(VISION NEWS 26 സെപ്റ്റംബർ 2021)സിനിമയിലെ അഭിനേതാക്കള്‍ അഭിനയത്തിനു പുറമേ സിനിമയില്‍ ഗാനം ആലപിക്കുന്നത് പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുള്ള കാര്യമാണ് അത്തരത്തിലിതാ പുതിയൊരു ഗാനവുമായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലെത്തുന്നു. ഷെയിന്‍ നിഗം നായകനായി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഗാനം ആലപിക്കുന്നത്.

ഷെയിന്‍ നിഗത്തിന് ഒപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാമത് ബില്‍ബോര്‍ഡ് കോട്ടയം നസീര്‍ പുറത്തിറക്കി. ബര്‍മൂഡയുടെ ഡിസൈനര്‍ ശ്രീജേഷ് കെ ദാമോധറിനെ പരിജയപ്പെടുത്തിയാണ് രണ്ടാമത്തെ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.
നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായതിനു ശേഷം ഈ മാസം അവസാനം കൊച്ചിയിലെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആരാധകര്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ഗാനം ചിട്ടപ്പെടുത്തുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ രമേശ് നാരായണനാണ്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാര്‍. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ., ബാദുഷ എന്‍.എം. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണകുമാര്‍ പിങ്കിയുടെതാണ് കഥ, അഴകപ്പന്‍, ഷെല്ലി കാലിസ്റ്റ് എന്നിവര്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only