👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

27 സെപ്റ്റംബർ 2021

മുത്തേരി കാപ്പുമലയുടെ താഴ് വരയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട്
(VISION NEWS 27 സെപ്റ്റംബർ 2021)
മുക്കം: മുത്തേരി കാപ്പുമലയുടെ താഴ്‌വാരത്ത് അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടത്തിയത് നാട്ടുകാരെ ഭീതിയിയുടെ നിഴലിൽ.

പുലിയുടെ കാൽപ്പാടുകൾക്ക് സമാനമായതാണന്നാണ് നാട്ടുകാർ പറയുന്നത്.

വട്ടോളിപ്പറമ്പിനടുത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. പ്രദേശത്ത് രാത്രികാലങ്ങളിൽ നായ്ക്കളുടെ പേടിച്ചരണ്ട ശബ്ദമുണ്ടാവൽ പതിവാണന്ന് നാട്ടുകാർ പറയുന്നു.പരിസരപ്രദേശങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെയോ മറ്റോആക്രമിച്ചതായുള്ള ലക്ഷണങ്ങളൊന്നുമില്ല.കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only