👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 സെപ്റ്റംബർ 2021

നാരങ്ങാത്തോട് പതംകയത്ത് ഒരാൾ ഒഴുക്കിൽപ്പെട്ടു
(VISION NEWS 30 സെപ്റ്റംബർ 2021)

  കോടഞ്ചേരി: നാരങ്ങാത്തോട് പതംകയത്ത് ഒഴുക്കിൽപ്പെട്ട തലശ്ശേരി സ്വദേശിയായ യുവാവാണ് ഒഴുക്കിൽ പെട്ടത്. പ്രാഥമിക വിവരങ്ങൾ ആനുസരിച്ച് നയിം ജാബിർ, അനുഗ്രഹയിൽ വീട് തലശ്ശേരിയാണ് ഒഴുക്കിൽ പെട്ടിരിക്കുന്നത്.
ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്.

കോടഞ്ചേരി സിഐ ജീവൻ ജോർജ്, എസ് ഐ മാരായ ബെന്നി സി ജെ, സജു സി സി. എസ് പി സി ഒ ജിനേഷ് കുര്യൻ, സി പി ഒ സ്മിത്ത് ലാൽ, മുക്കത്ത് നിന്നുമുള്ള ഫയർഫോഴ്സ്, ഫയർ ആൻഡ് റെസ്ക്യൂ ടീം സിവിൽ ഡിഫൻസ് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only