👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


20 സെപ്റ്റംബർ 2021

ആരും സഹായിക്കാൻ ഇല്ലാതെ വന്നപ്പോൾ ദൈവം സഹായിച്ചു: ബമ്പർ വിന്നർ ജയപാലൻ
(VISION NEWS 20 സെപ്റ്റംബർ 2021)
ഫാൻസി നമ്പർ കണ്ടാണ് ടിക്കറ്റ് എടുത്തതെന്ന് തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ. ദൈവമാണ് മാർഗം കാണിച്ചുതന്നത്. സഹായത്തിന് ആരും ഇല്ലാതെ വന്നപ്പോൾ ദൈവം സഹായവുമായി വന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം പത്താം തീയതിയാണ് ടിക്കറ്റ് എടുത്തത്. ഇന്നലെ തന്നെ തന്റെ കൈയിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്രത്തിൽ നോക്കി ഉറപ്പാക്കി. പിന്നാലെ ബാങ്കിൽ ടിക്കറ്റ് സമർപ്പിക്കുകയായിരുന്നു. സമ്മാന തുക ഉപയോഗിച്ച് കടങ്ങൾ തീർക്കും. വർഷങ്ങളായുള്ള അതിര് തർക്കത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ജയപാലൻ പറഞ്ഞു.

മക്കളെ നല്ലനിലയിൽ എത്തിക്കാൻ പണം വിനിയോഗിക്കും. ബന്ധുക്കളെ സഹായിക്കും. 32 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു. ഫാൻസി നമ്പർ കണ്ടിട്ടാണ് ടിക്കറ്റ് എടുത്തത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only