👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 സെപ്റ്റംബർ 2021

മഹാവിസ്മയങ്ങൾ തീർക്കുന്ന നടനും സംവിധായകനും
(VISION NEWS 18 സെപ്റ്റംബർ 2021)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡി മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാൽ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്.

'ആക്ടർ പൃഥ്വിരാജിന് ഒപ്പം' എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്. ഇരുവരും തോളോട് തോൾ ചേർന്ന് നിൽക്കുന്നത് ചിത്രത്തിൽ കാണാനാകും. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രം​ഗത്തെത്തിയത്.

നടനും സംവിധായകനും തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്, തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാള സിനിമയിലെ രാജുവേട്ടനും ലാലേട്ടനും ഒരുമിക്കുമ്പോൾ തീയറ്ററുകളിൽ മഹാവിസ്മയങ്ങൾ തീർക്കും" എന്നൊക്കെയാണ് കമന്റുകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only